കെ എസ് എഫ് ഇ-യും പ്രവാസികളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളവും സജീവവുമാക്കുന്നതിന്റെ ഭാഗമായി കെ എസ് എഫ് ഇ-യുടെ കേരളത്തിലെ 577 ശാഖകളും പ്രവാസി ഗ്രാൻഡ് ഡേ സംഘടിപ്പിക്കുന്നു.
എന്താണ് പ്രവാസി ഗ്രാൻഡ് ഡേ?
കെ എസ് എഫ് ഇ-യെ പറ്റിയും പ്രവാസി ചിട്ടിയെ പറ്റിയും നാട്ടിലെ വികസന പ്രവർത്തനങ്ങളിൽ ചിട്ടി വഴി പ്രവാസികൾക്ക് എങ്ങിനെ ഭാഗഭാക്കാവാം എന്നതിനെ പറ്റിയും പ്രവാസി സുഹൃത്തുക്കളുമായി ആശയ വിനിമയം നടത്തുന്നതിന് വേണ്ടിയാണ് പ്രവാസി ഗ്രാൻഡ് ഡേ സംഘടിപ്പിക്കുന്നത്. ഞങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയുന്നതിനും ഞങ്ങഗ്രഹമുണ്ട്.
അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളേയും പ്രവാസി കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ട് കെ എസ് എഫ് ഇ-യുടെ ശാഖകളിൽ വച്ച് ആണ് ഈ പരിപാടി നടക്കുന്നത്. ജൂലൈ 20 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിനുള്ളിലെ ഒരു ദിവസം ആയിരിക്കും പ്രവാസി ഗ്രാൻഡ് ഡേ ആയി ആചരിക്കുന്നത്. ഓരോ സ്ഥലത്തേയും തീയതിയും സമയവും താങ്കളുടെ വീടിന് ഏറ്റവും അടുത്തുള്ള ശാഖകളിൽ നിന്നും അറിയിക്കുന്നതാണ്.
പ്രവാസി ചിട്ടി രെജിസ്ട്രേഷൻ കെ എസ് എഫ് ഇ ശാഖകൾ വഴി
പ്രവാസി ചിട്ടിയിൽ കെ എസ് എഫ് ഇ ശാഖകൾ വഴി രെജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പാസ്പോര്‍ട്ട്, വിസ, ലേബർ ഐഡി അല്ലെങ്കില്‍ നാഷണൽ ഐഡി, ഒരു ഫോട്ടോ എന്നിവയുടെ കോപ്പികൾ കയ്യിൽ കരുതിയാൽ മതി (ഇവയുടെ മൊബൈൽ ഫോൺ വഴി എടുത്ത ഫോട്ടോകൾ ആയാലും മതി).
പ്രവാസി ചിട്ടിയിൽ രെജിസ്ട്രേഷൻ പൂർത്തിയാക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവർക്ക് ബ്രാഞ്ചുകൾ വഴിയുള്ള രെജിസ്ട്രേഷന്‍ സൗകര്യം ഉപയോഗപ്പെടുത്താം. പ്രവാസി ഗ്രാൻഡ് ഡേയുടെ അന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും ദിവസമോ കെ എസ് എഫ് ഇ ശാഖകളിൽ പോയാൽ പ്രവാസി ചിട്ടിയിൽ രെജിസ്റ്റർ ചെയ്യാൻ കഴിയും.
പ്രവാസി ചിട്ടിയിൽ നേരിട്ട് രെജിസ്റ്റർ ചെയ്യുന്നതിന്, സന്ദർശിക്കുക: https://portal.pravasi.ksfe.com/
പ്രവാസികളും കെ എസ് എഫ് ഇ-യുമായുള്ള ബന്ധം കൂടുതൽ കെട്ടുറപ്പുള്ളതാക്കുന്നതിന് പ്രവാസി ഗ്രാൻഡ് ഡേ വലിയ പങ്ക് വഹിക്കുമെന്ന് ഞങ്ങള്‍ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
No comments:
Post a Comment