Thursday, August 8, 2019

Need Money Urgently? Try KSFE Pravasi Chitty


പെട്ടെന്ന്   കുറച്ച് പണത്തിനു ആവശ്യം വരികയാണ്. ഉദാഹരണത്തിന്, രണ്ടു മാസത്തിനുള്ളിൽ ഒരു പത്ത്  ലക്ഷം രൂപയുടെ ആവശ്യമുണ്ട്. എന്തൊക്കെയാണ് പ്രവാസികളുടെ മുന്നിൽ നിലവിലുള്ള മാര്ഗങ്ങൾ?

വായ്പയ്ക്കുള്ള മാർഗങ്ങൾ 


ബാങ്കിൽ നിന്നും ലോൺ എടുക്കാം. അല്ലെങ്കിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും വായ്‌പ എടുക്കാം.

ഇപ്പോൾ  ബാങ്കുകളിൽ നിന്നുള്ള ലോണുകളുടെ പലിശ നിരക്ക്  9 - 14% വരെ ആണ്.  മാത്രമല്ല, ബാങ്കിൽ നിന്നും ലോൺ എടുക്കുന്നതിന് ചില നിബന്ധനകളും  ഉണ്ട്:
1. വായ്പാ പണം എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നതിനെ  പറ്റി കൃത്യമായ രേഖകൾ കൊടുക്കണം (വീട് വയ്ക്കാൻ, വാഹനം വാങ്ങാൻ, ബിസിനസ് തുടങ്ങാൻ , എന്നിങ്ങനെ).

2. ലോൺ എടുക്കാൻ പോകുന്ന ആളിന് നല്ല   CIBIL സ്‌കോർ വേണം.


സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് ബാങ്കുകളിൽ ഉള്ളത് പോലെ നിബന്ധനകൾ ഒന്നുമില്ല. പക്ഷെ പലിശ നിരക്ക് 15 -25% വരെ ഉണ്ടാകും.  

പണം എന്തിന് ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ പ്രത്യേകിച്ച് നിബന്ധനകൾ ഒന്നും ഇല്ലാത്ത, CIBIL സ്‌കോർ പരിശോധന ഇല്ലാത്ത, എന്നാൽ 10 ശതമാനത്തിൽ താഴെ മാത്രം ഫലത്തിൽ  പലിശ നിരക്ക് വരുന്ന ഒരു വായ്പാ പദ്ധതി ഉണ്ടെങ്കിൽ അതല്ലേ നല്ലത്.

പ്രവാസി ചിട്ടി അത്തരം ഒരു വായ്പാ പദ്ധതി കൂടിയാണ്.  അതായത് ആവശ്യക്കാർക്ക് പ്രവാസി ചിട്ടി കുറഞ്ഞ പലിശയ്ക്കുള്ള വായ്‌പാ പദ്ധതി പോലെ ഉപയോഗിക്കാം. 

പ്രവാസി ചിട്ടിയെ എങ്ങിനെ വായ്പാ ആയി ഉപയോഗിക്കാം?


 
ആദ്യമായി, പ്രവാസി ചിട്ടിയിൽ ചേരണം. വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ് വഴിയോ  ഏത് ചിട്ടിയിൽ വേണമെങ്കിലും ചേരാം. 

ചിട്ടി തുടങ്ങുമ്പോൾ ഓൺലൈൻ ലേലത്തിൽ പങ്കെടുത്ത് ലേലം  വിളിക്കുകയും ചെയ്യാം. 

പത്ത് ലക്ഷത്തിന്റെ രണ്ട് ചിട്ടികളെ ഉദാഹരണം ആയി എടുക്കാം. 

  • Rs. 40000 x  25  മാസം - 10  ലക്ഷം രൂപ 
  • Rs. 25000 x  40  മാസം - 10  ലക്ഷം രൂപ   

ഇതിൽ Rs. 25000 x  40  മാസം ചിട്ടിയിൽ ആദ്യം തന്നെ 7.5 ലക്ഷം രൂപയോ അതിൽ കൂടുതലോ ഓൺലൈൻ ആയി ലേലം വിളിച്ചെടുക്കാൻ കഴിയും (ഇതുവരെ കഴിഞ്ഞ ചിട്ടികളിലെ ട്രെൻഡ് അനുസരിച്ച്).

Rs. 40000 x  25  മാസം  ചിട്ടിയിൽ ആദ്യം തന്നെ 8.25 ലക്ഷം രൂപയോ അതിൽ കൂടുതലോ ഓൺലൈൻ ആയി ലേലം വിളിച്ചെടുക്കാൻ കഴിയും (ഇതുവരെ കഴിഞ്ഞ ചിട്ടികളിലെ ട്രെൻഡ് അനുസരിച്ച്).

തുടർന്ന് ഓൺലൈൻ ആയി തന്നെ ചിട്ടി പണം വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കാം. ചിട്ടി പണത്തിന് ജാമ്യമായി വസ്തുവിന്റെ രേഖകളോ, സ്വർണമോ, സർക്കാർ ഉദ്യോഗസ്ഥരുടെ ആൾ ജാമ്യമോ നൽകാം.

ജാമ്യത്തിനുള്ള നടപടിക്രമങ്ങൾ എല്ലാം കേരളത്തിലുള്ള ഏത് കെ എസ് എഫ് ഇ ശാഖയിൽ പോയാലും ചെയ്യാൻ കഴിയും. ഇതിനു വേണ്ടി നാട്ടിൽ പോകേണ്ട കാര്യം ഇല്ല. സ്വന്തം പേരിലുള്ള വസ്തുവാണ് ജാമ്യം വയ്ക്കുന്നതെങ്കിൽ മാത്രം വിശ്വസ്തരായ ബന്ധുക്കളുടെ പേരിൽ പവർ ഓഫ് അറ്റോർണി അയയ്‌ക്കേണ്ടി വരും.
ചിട്ടി പിടിച്ച് കൃത്യം ഒരു മാസം കഴിയുമ്പോൾ ഇന്ത്യയിലുള്ള ബാങ്ക്  അക്കൗണ്ടിലോ എൻ ആർ ഒ അക്കൗണ്ടിലോ   ചിട്ടി പണം ലഭിക്കുകയും ചെയ്യും.

പ്രവാസി ചിട്ടിയിൽ ചേരുന്നതിന് സന്ദർശിക്കുക: https://portal.pravasi.ksfe.com/

No comments:

Post a Comment

Featured Post

KSFE Pravasi Chitty: Everything NRKs Need in a Chitty

We, then at KSFE Attingal Evening Branch, started this blog in 2009. The one question we have been receiving for all these years is this (...